Saturday, April 24, 2010
പെണ്ണുകാണല്‍
ഹോ , അങ്ങിനെ രണ്ട് പെണ്ണുകാണൽ കൂടി കഴിഞ്ഞു. ആകാംഷയൊന്നും വേണ്ട.. പതിവു സംഭവവികാസങ്ങൾ തന്നെ.. ചെറുക്കൻ വന്നു. അമ്മ എന്റെ കൈയിൽ ടാങ്ക് കലക്കിയത് തന്നു. ഒരു ട്രേയിൽ ടാങ്ക് കലക്കിയതും ഒപ്പം കലങ്ങിയ മനസ്സുമായി ഞാൻ മെല്ലെ.. മെല്ലെ... എന്റെ ഭാവി വരന്റെ അടുത്തേക്ക് ചെന്നു. ഈ പെണ്ണുകാണാൻ വരുന്ന ചെറുക്കനെ നേരെ നോക്കുന്നതിൽ എനിക്കൊരു ത്രിൽ ഇല്ല.. അത് കൊണ്ട് ഞാൻ അകത്തെ മുറിയിൽ നിന്ന് തന്നെ ഉളിഞ്ഞ് നോക്കിയിരുന്നു.. ഏതാണ്ട് 5‘6“ ഉയരം.. നിങ്ങൾ വിചാരിക്കും ഇരിക്കുന്ന ചെറുക്കന്ന്റെ പൊക്കം എങ്ങിനെ അളന്നെന്ന്.. മണ്ടന്മാർ.. ഞാൻ അങ്ങോർ ഇരിക്കുനന്തിനു മുൻപേ തന്നെ ഉളിഞ്ഞ് നോക്കിയല്ലോ.. ഞാൻ ആരാ മോൾ.. അപ്പോൾ പറഞ്ഞ് വന്നത്.. പൊക്കം.. 5‘6“. ധിം.. അവിടെ തന്നെ എന്റെ സകല പ്രതീക്ഷയും പോയി. കാരണം ഈ 5‘ ക്കാരിക്ക് 5‘6“ കാരൻ എന്ന് പറഞ്ഞാൽ നിങ്ങൾക്കറിയാല്ലോ.. അങ്ങിനെ ലവിയ പ്രതീക്ഷയൊന്നും ഇല്ലാതെ , നഖം ഒന്നും ഉരക്കാതെ ടാങ്ക് കൊടുത്തു. കണ്ടപ്പോളേ മനസ്സിലായി ആളൊരു പാറ്റൺ ടാങ്ക് ആണെന്ന്.,.. അയ്യോ ദേ ഫോൺ വരുന്നു.. ഇനി പിന്നെ എഴുതാം..
Subscribe to:
Post Comments (Atom)
9 comments:
who was on the phone????പാറ്റന്‍ ടാങ്ക് തന്നെ?? അടുത്ത ഭാഗം പോരട്ടെ....
ക്ഷമപരിശോധന തന്നെ
ഞാന്‍ മുന്‍പു പറഞ്ഞു തന്ന ഐഡിയ മറന്നു പോയ്യോ. ഈ ക്ഷമയുടെ ഒരു കാര്യം.
ആട്ടെ ചെക്കന്‍ കൊള്ളാമോ.
ഒര്‍ക്കുട്ടൊ മറ്റോ ഉണ്ടോ എന്നു തിരക്കാമായിരുന്നില്ലേ.
എഴുത്തിലെങ്കിലും ഒന്നു ക്ഷമ കാണിച്ചുകൂടെ
ഹൌ വന്ന ഫോൺ ഇതുവരെ വെച്ചില്ലേ.. ..പെട്ടന്ന് വെച്ചിട്ട് മുഴുവനെഴുതൂ
ബാകി ടപേന്നു എഴുത്ത്.....
ക്ഷമയുടെ പര്യായമേ....
ഇനിയിതെല്ലാം
ശീലമായി മാറുമ്പോള്‍
മനസ്സില്‍
വരുക
മറ്റെന്തെങ്കിലും
എഴുതാനാവും
അപ്പോള്‍ വിചാരിക്കും
ആദ്യം കണ്ടയാള്‍
തന്നെ മതിയായിരുന്നുവെന്ന്....
:) :) :) :) :) :)
kshamkutty...ashmasakal
Post a Comment