Sunday, April 18, 2010

എന്റെ കാമുകന്‍ - 2

കുറച്ച് നാളായി അല്പം തിരക്കിലായിരുന്നു.. .പ്രണയത്തെ കുറിച്ച് പറയുന്നത് കൊണ്ടാണോ എന്നറിയില്ല.. വീട്ടുകാർ എന്നെ പിടിച്ച് പെണ്ണുകെട്ടിക്കാൻ തിരുമാനിച്ചു.. അത് കൊണ്ട് ഇപ്പോൾ ജിലേബിയും ലഡുവുമായി തേരാപാരാ നടപ്പാ പണി.. നഖം കൊണ്ട് താഴെ വരച്ച് വരച്ച് നഖം മുഴുവൻ തിരാറായി.. അതുകൊണ്ടാ എന്റെ കാമുകൻ തുടരാതിരുന്നത് കേട്ടോ.. പക്ഷെ പറഞ്ഞ് തുടങ്ങിയതതല്ലേ.. പറഞ്ഞേക്കാം..

എന്റെ കാമുകൻ.. അല്ല ആദ്യ കാമുക..അവന്റെ പേര് .. അല്ലെങ്കിൽ വേണ്ട.. ഒരു പേരിലെന്തിരിക്കുന്നു.. അവനെ നമുക്ക് മനു എന്ന് വിളിക്കാം.. നല്ല പേരല്ലേ.. എനിക്ക് ഭയങ്കര ഇഷ്ടാ ഈ പേരു.. എന്ന് വച്ച് ഞാൻ ആ പേരിലുള്ള ആളെ കല്യാണം കഴിക്കൂ എന്നൊന്നും ഇല്ലാട്ടോ.. (ദൈവമേ ബ്ലോഗിൽ മനുമാരൊന്നും ഉണ്ടാവല്ലേ).. അപ്പോൾ മനുവിനെ ഞാൻ പ്രേമിക്കാൻ കാരണം അവൻ എന്നും എനിക്ക് ഞാലിപ്പഴം പൊട്ടിച്ച് തരുമായിരുന്നു.. ഞാൻ എന്ത് പറഞ്ഞാലും പാവം അവൻ ചെയ്ത് തരും.. ഒരിക്കൽ എനിക്ക് വേണ്ടി ഐനിച്ചക്ക പറിക്കാൻ കയറിയ അവനെ ആകെ ഉറുമ്പ് കടിച്ചു.. പാവം മരത്തിൽ നിന്നും എടുത്ത് ചാടി.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. .പക്ഷെ, അവന്റെ വീട്ടിൽ ഒന്നും അവൻ എനിക്ക് ഐനിച്ചക്ക പറിക്കാൻ കയറിയതാണെന്ന് പറഞ്ഞില്ല.. അങ്ങിനെയുള്ള അവനോട് എനിക്ക് പ്രേമം തോന്നിയതിൽ തെറ്റുണ്ടോ.. പക്ഷെ , ഞാൻ അവനോട് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു.. കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ അവനോട് എന്റെ പ്രേമം തുറന്ന് പറഞ്ഞത്.. അവൻ പൊട്ടിച്ചിരിച്ചു.. “അയ്യേ ഇച്ചേച്ചി എന്താ പറയണേ.. ഞാൻ ഇച്ചേച്ചിയുടെ അനിയനല്ലേ.. “ എനിക്ക് സങ്കടം വന്നു.. എന്നേക്കാളും ബോധം അവനുണ്ടല്ലോ എന്നോർത്ത്.. പക്ഷെ, എനിക്ക് അവനെ ഇഷ്ടായിരുന്നു.. .ഒരു 6 ക്ലാസ് വരെയെങ്കിലും.. പിന്നീട്.. അവൻ.. വേറെ ഒരു പെൺകുട്ടിയെ സ്നേഹിച്ചു... ഞാൻ തന്നെയാ അവളോട് അവനെ കുറിച്ച് പറഞ്ഞത്.. അതെന്റെ നിയോഗമാവാം..

അപ്പോളേ ഇന്നിത്രേം മതി.. എനിക്ക് ഉറങ്ങണം.. നാളെ ഡ്യൂട്ടി ഉണ്ട്.. രാവിലെ 10 നു തുടങ്ങുമെന്നാ പറഞ്ഞത്.. നാളെ 3 പേരാ വരുന്നത്.. ദൈവമേ..എനിക്ക് വയ്യ..

5 comments:

കൂതറHashimܓ said...

<<< പിന്നീട്.. അവൻ.. വേറെ ഒരു പെൺകുട്ടിയെ സ്നേഹിച്ചു... ഞാൻ തന്നെയാ അവളോട് അവനെ കുറിച്ച് പറഞ്ഞത്. >>>
പ്ലീസ് എനിക്കും ഒന്നിനെ ഒപ്പിച്ചു തരോ..??
(ഹ ഹ ഹാ)

എന്‍.ബി.സുരേഷ് said...

അവന്‍ പ്രണയിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു.
അവനെ പ്രണയിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.
എന്നു കവി എ.അയ്യപ്പന്‍ പറഞ്ഞപോലെയായി ക്ഷമയുടെ വിധി.
ഇനി ഒരു കാര്ര്യം ചെയ്തോളൂ
നഖം കൊണ്ടു ചിത്രം വരക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ ഇതിരി ചായം കൂടി പുരട്ടിക്കോ. അടിയിലൊരു പേപ്പറും വച്ചൊ. അങ്കവും കാണാം താളിയുമൊടിക്കാം എന്നു പറഞ്ഞ പൊലെ നാണം കുണുങ്ങ്യെം ചെയ്യാം ഒത്താല്‍ പയ്യനൊരു പടം കൊടുത്തു പാട്ടിലാക്ക്വെം ചെയ്യാം. എങ്ങനെയുണ്ട് ഐഡിയ?

Ashly said...

"എനിക്ക് സങ്കടം വന്നു.. എന്നേക്കാളും ബോധം അവനുണ്ടല്ലോ എന്നോര്‍ത്ത്" നല്ല എഴുത്ത്.

അരുണ്‍ കരിമുട്ടം said...

ബ്ലോഗില്‍ മനുമാരില്ലന്ന് കരുതല്ലേ.
1. ജി.മനു
2. എന്‍റെ കഥകളിലെ നായകന്‍റെ പേരും മനു എന്നാ.
3. മനുരാജ്

ഹംസ said...

അപ്പോള്‍ ആളെ പറ്റിക്കലാണോ പണി.?