Saturday, April 3, 2010
എന്റെ കാമുകൻ
എന്റെ പ്രണയം ... അത് ഒരു സംഭവമായിരുന്നു.. ആദ്യത്തെ പ്രണയം എന്നേക്കാൾ വയസ്സിളവുള്ള ഒരു കുട്ടിയോടായിരുന്നു.. അന്ന് ഞാൻ 6ൽ പഠിക്കുന്നു.. എന്റെ കാമുകൻ(?) 5ലും. എന്തോ പ്രണയം എന്നാൽ എന്ത് എന്നൊന്നും അറിയില്ലായിരുന്നു.. ഒരിക്കൽ എന്നെ ഒരപകടത്തിൽ നിന്നും രക്ഷിച്ചതിവനാണ്.. അന്നു മുതൽ എനിക്ക് അവനോട് ഒരു തികഞ്ഞ പ്രണയം തുടങ്ങി. പക്ഷെ ഇന്ന് ഓർക്കുമ്പോൾ മനസ്സിലാവുന്നു. അത് പ്രണയമായിരുന്നില്ല.. മറിച്ച് ആരാധനമാത്രമായിരുന്നെന്ന്... ആരായിരുന്നു എനിക്കവൻ ? ഇന്ന് അവൻ ആരാണ്? ഒന്നുമാത്രമറിയാം.. എനിക്കുള്ളതിന്റെ എല്ലാത്തിന്റെയും പങ്ക് അവന് ഞാൻ നൽകിയിരുന്നു.. അയ്യോ, എനിക്ക് സങ്കടാം വരുന്നു.. പിന്നെ എഴുതാം..
Subscribe to:
Post Comments (Atom)
7 comments:
സംഗതികൾ കൊള്ളാം എഴുതി അവസാനിപ്പിക്കുന്നത് രസമുണ്ട്....!
ക്ഷമേ,
ക്ഷമയുടെ നെല്ലിപലക്ക തകർക്കരുത്‌ട്ടാ,
ഒന്നോ രണ്ടോ എഴുതി, എനിക്ക് സങ്കടം വരുന്നു എന്ന് പറഞ്ഞാൽ, അത് വായിച്ചവർക്ക് പിന്നെ എന്തോ വരും.
എഴുതുക, മനസ്സ് തുറന്നെഴുതുക.
Sulthan | സുൽത്താൻ
asalayi...iniyum ezhuthuka...
ആദ്യത്തെ പോസ്റ്റില്‍ തന്നെ ക്ഷമയില്ലെന്നു തെളിയിച്ചു.
പേര് അന്വര്‍ഥമാക്കി. പിന്നെ വിശ ദീകരിക്കുന്നതിനേക്കാള്‍ നല്ലത്
ചുരുക്കുന്നതാ. പ്രത്യകിച്ചു പ്രണയമാവുംപോള്‍
മല്ലാര്‍മേ കവിതയെക്കുറിച്ച് പറഞ്ഞത് പ്രണയത്തിനും ബാധകമാണ്.
ധ്വനിപ്പീക്കുക വീണ്ടും വീണ്ടും ധ്വനിപ്പിക്കുക .
pee.ആര്‍. രതീഷ് എഴുതിയ ഒരു പ്രണയ കവിത ഇങ്ങനെയാണ്.
ഒരിക്കല്‍ പെയ്താല്‍ മതി ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍.
'പ്രണയം' അത് ഏത് തലത്തിലായാലും മനോഹരമാണ്..
പ്രണയചിന്തകള്‍ക്ക്..
എല്ലാ നന്മകളും നേരുന്നു!!
വളരെ കുറച്ച് വരികളില്‍ മനോഹരമായി വിവരിച്ചിരിക്കുന്നു, ഒരു ക്ഷമയുമില്ലാത്ത കുട്ടി തന്നെ :)
ഹൃദയം കൊണ്ടെഴുതുന്നവയാണ് ഓരോ പ്രണയ കാവ്യങ്ങളും....
എഴുതുന്നതില്‍ സത്യമുണ്ടെങ്കില്‍ അനുഭവങ്ങളുടെ നോവും സുഖവുമുന്ടെങ്കില്‍, ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് വായനക്കാരന്റെ ഹൃദയത്തിലൂടെ കുളിര്‍മഴ പെയ്യിച്ച് ആത്മചേതനയുടെ അന്തരാളങ്ങളില്‍ വിശുദ്ധ വികാരങ്ങളുമായി സംവദിക്കാന്‍ സാധിക്കും എഴുത്തുകാരന്.....
All the best....
Post a Comment