കല്യാണോലാചനകളുടെയും മറ്റും തിരക്കിൽ ബ്ലോഗ് ഒക്കെയാകെ മറന്ന് തുടങ്ങിയിരുന്നു. അനുരാഗവിലോചിതയായി നടക്കുമ്പോൾ എന്ത് ബ്ലോഗ് അല്ലേ എന്നാണ് നിങ്ങളുടെ ചോദ്യം എന്നെനിക്കറിയാം.. പക്ഷെ എനിക്ക് ഇപ്പോൾ കല്യാണം വേണമെന്നേയില്ല.. സത്യം.. ഒരു മാസം കൂടെയൊക്കെ കഴിഞ്ഞു മതിയെന്ന അഭിപ്രായക്കാരിയാ ഞാൻ.. വീട്ടുകാരു കേൾക്കണ്ടേ..
നിങ്ങൾ പറയ്.. കല്യാണം കഴിച്ചാൽ പിന്നെ നമ്മുടെ ഈ അടിച്ചുപൊളി കാലമൊക്കെ തീർന്നില്ലേ.. പിന്നെ ഭർത്താവ്, അമ്മായി അമ്മ, അത് കഴിഞ്ഞ് കുട്ടികൾ, പിന്നെ അവരുടെ പഠിപ്പ്, ജോലി, കല്യാണം, അവരുടെ മക്കൾ, അവരെ നോക്കൽ.. എന്തെല്ലാം കാര്യങ്ങളാ.. ഹോ ഓർക്കുമ്പോൾ തന്നെ ക്ഷമ നശിക്കുന്നു..
പക്ഷെ എന്താ ചെയ്ത.. ജീവിതത്തിന് എന്നും ഒരു കൂട്ട് വേണം.. അതാരായാലും ആഗ്രഹിക്കുന്നതാ.. അല്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം..
ഏതായാലും ഇടക്ക് വീണ്ടും വല്ലപ്പോഴുമൊക്കെ കാണാം.. ഇപ്പോൾ വായനയും കുറവ്.. സത്യത്തിൽ ഇന്റെർനെറ്റിൽ തന്നെ കയറാറില്ല.. നോക്കട്ടെ..
Subscribe to:
Post Comments (Atom)
4 comments:
ഒന്നും ചെയ്യാനില്ലാതിരുന്നപ്പോഴാ അമ്മായിയമ്മ മരിച്ചത്. പിന്നെ പന്തലിടീലായി, നാരങ്ങാവെള്ളമെടുപ്പായി, അതിഥികളെ സ്വീകരിക്കലായി, ആകെ തിരക്കായി എന്നു പറഞ്ഞപോലെയാണ് ക്ഷമയുടെ കാര്യങ്ങൾ.
പുലി വരുന്നേ പുലി എന്നു പറഞ്ഞപോലെ
കല്യാണം കല്യാണം എന്ന് കുറെ ആയി കേൾക്കുന്നു.
അല്ല അതെന്താ സാധനം?
പേരില് മാത്രമേയുള്ളൂ ക്ഷമയല്ലേ.
:)
എന്തൊരു ഗമ, സോറി, ക്ഷമ
കല്യാണം എന്ന് കേട്ടപ്പോൾ തന്നെ ഇത്രേം ചിന്തിച്ചെത്തിയോ? ദെന്താദ്?
എന്തായാലും അവസാനം സ്വന്തം മരണം, സംസ്കാരം, കണ്ടോളൻസ് അറിയിക്കാനുള്ള ആൾക്കാരുടെ വരവ്, അവർക്കുള്ള ചായകൊടുക്കൽ, അടിയന്തരം, ശ്രാദ്ധം..... എന്നിങ്ങിനെ പോയില്ലാ, ഫാക്യം ഫാക്യം
Kallyanam...!
Manoharam, Ashamsakal...!!!
Post a Comment