Sunday, June 20, 2010

കല്യാണ ചിന്തകള്‍

കല്യാണോലാചനകളുടെയും മറ്റും തിരക്കിൽ ബ്ലോഗ് ഒക്കെയാകെ മറന്ന് തുടങ്ങിയിരുന്നു. അനുരാഗവിലോചിതയായി നടക്കുമ്പോൾ എന്ത് ബ്ലോഗ് അല്ലേ എന്നാണ് നിങ്ങളുടെ ചോദ്യം എന്നെനിക്കറിയാം.. പക്ഷെ എനിക്ക് ഇപ്പോൾ കല്യാണം വേണമെന്നേയില്ല.. സത്യം.. ഒരു മാസം കൂടെയൊക്കെ കഴിഞ്ഞു മതിയെന്ന അഭിപ്രായക്കാരിയാ ഞാൻ.. വീട്ടുകാരു കേൾക്കണ്ടേ..

നിങ്ങൾ പറയ്.. കല്യാണം കഴിച്ചാൽ പിന്നെ നമ്മുടെ ഈ അടിച്ചുപൊളി കാലമൊക്കെ തീർന്നില്ലേ.. പിന്നെ ഭർത്താവ്, അമ്മായി അമ്മ, അത് കഴിഞ്ഞ് കുട്ടികൾ, പിന്നെ അവരുടെ പഠിപ്പ്, ജോലി, കല്യാണം, അവരുടെ മക്കൾ, അവരെ നോക്കൽ.. എന്തെല്ലാം കാര്യങ്ങളാ.. ഹോ ഓർക്കുമ്പോൾ തന്നെ ക്ഷമ നശിക്കുന്നു..

പക്ഷെ എന്താ ചെയ്ത.. ജീവിതത്തിന് എന്നും ഒരു കൂട്ട് വേണം.. അതാരായാലും ആഗ്രഹിക്കുന്നതാ.. അല്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം..

ഏതായാലും ഇടക്ക് വീണ്ടും വല്ലപ്പോഴുമൊക്കെ കാണാം.. ഇപ്പോൾ വായനയും കുറവ്.. സത്യത്തിൽ ഇന്റെർനെറ്റിൽ തന്നെ കയറാറില്ല.. നോക്കട്ടെ..

Saturday, April 24, 2010

പെണ്ണുകാണല്‍

ഹോ , അങ്ങിനെ രണ്ട് പെണ്ണുകാണൽ കൂടി കഴിഞ്ഞു. ആകാംഷയൊന്നും വേണ്ട.. പതിവു സംഭവവികാസങ്ങൾ തന്നെ.. ചെറുക്കൻ വന്നു. അമ്മ എന്റെ കൈയിൽ ടാങ്ക് കലക്കിയത് തന്നു. ഒരു ട്രേയിൽ ടാങ്ക് കലക്കിയതും ഒപ്പം കലങ്ങിയ മനസ്സുമായി ഞാൻ മെല്ലെ.. മെല്ലെ... എന്റെ ഭാവി വരന്റെ അടുത്തേക്ക് ചെന്നു. ഈ പെണ്ണുകാണാൻ വരുന്ന ചെറുക്കനെ നേരെ നോക്കുന്നതിൽ എനിക്കൊരു ത്രിൽ ഇല്ല.. അത് കൊണ്ട് ഞാൻ അകത്തെ മുറിയിൽ നിന്ന് തന്നെ ഉളിഞ്ഞ് നോക്കിയിരുന്നു.. ഏതാണ്ട് 5‘6“ ഉയരം.. നിങ്ങൾ വിചാരിക്കും ഇരിക്കുന്ന ചെറുക്കന്ന്റെ പൊക്കം എങ്ങിനെ അളന്നെന്ന്.. മണ്ടന്മാർ.. ഞാൻ അങ്ങോർ ഇരിക്കുനന്തിനു മുൻപേ തന്നെ ഉളിഞ്ഞ് നോക്കിയല്ലോ.. ഞാൻ ആരാ മോൾ.. അപ്പോൾ പറഞ്ഞ് വന്നത്.. പൊക്കം.. 5‘6“. ധിം.. അവിടെ തന്നെ എന്റെ സകല പ്രതീക്ഷയും പോയി. കാരണം ഈ 5‘ ക്കാരിക്ക് 5‘6“ കാരൻ എന്ന് പറഞ്ഞാൽ നിങ്ങൾക്കറിയാല്ലോ.. അങ്ങിനെ ലവിയ പ്രതീക്ഷയൊന്നും ഇല്ലാതെ , നഖം ഒന്നും ഉരക്കാതെ ടാങ്ക് കൊടുത്തു. കണ്ടപ്പോളേ മനസ്സിലായി ആളൊരു പാറ്റൺ ടാങ്ക് ആണെന്ന്.,.. അയ്യോ ദേ ഫോൺ വരുന്നു.. ഇനി പിന്നെ എഴുതാം..

Sunday, April 18, 2010

എന്റെ കാമുകന്‍ - 2

കുറച്ച് നാളായി അല്പം തിരക്കിലായിരുന്നു.. .പ്രണയത്തെ കുറിച്ച് പറയുന്നത് കൊണ്ടാണോ എന്നറിയില്ല.. വീട്ടുകാർ എന്നെ പിടിച്ച് പെണ്ണുകെട്ടിക്കാൻ തിരുമാനിച്ചു.. അത് കൊണ്ട് ഇപ്പോൾ ജിലേബിയും ലഡുവുമായി തേരാപാരാ നടപ്പാ പണി.. നഖം കൊണ്ട് താഴെ വരച്ച് വരച്ച് നഖം മുഴുവൻ തിരാറായി.. അതുകൊണ്ടാ എന്റെ കാമുകൻ തുടരാതിരുന്നത് കേട്ടോ.. പക്ഷെ പറഞ്ഞ് തുടങ്ങിയതതല്ലേ.. പറഞ്ഞേക്കാം..

എന്റെ കാമുകൻ.. അല്ല ആദ്യ കാമുക..അവന്റെ പേര് .. അല്ലെങ്കിൽ വേണ്ട.. ഒരു പേരിലെന്തിരിക്കുന്നു.. അവനെ നമുക്ക് മനു എന്ന് വിളിക്കാം.. നല്ല പേരല്ലേ.. എനിക്ക് ഭയങ്കര ഇഷ്ടാ ഈ പേരു.. എന്ന് വച്ച് ഞാൻ ആ പേരിലുള്ള ആളെ കല്യാണം കഴിക്കൂ എന്നൊന്നും ഇല്ലാട്ടോ.. (ദൈവമേ ബ്ലോഗിൽ മനുമാരൊന്നും ഉണ്ടാവല്ലേ).. അപ്പോൾ മനുവിനെ ഞാൻ പ്രേമിക്കാൻ കാരണം അവൻ എന്നും എനിക്ക് ഞാലിപ്പഴം പൊട്ടിച്ച് തരുമായിരുന്നു.. ഞാൻ എന്ത് പറഞ്ഞാലും പാവം അവൻ ചെയ്ത് തരും.. ഒരിക്കൽ എനിക്ക് വേണ്ടി ഐനിച്ചക്ക പറിക്കാൻ കയറിയ അവനെ ആകെ ഉറുമ്പ് കടിച്ചു.. പാവം മരത്തിൽ നിന്നും എടുത്ത് ചാടി.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. .പക്ഷെ, അവന്റെ വീട്ടിൽ ഒന്നും അവൻ എനിക്ക് ഐനിച്ചക്ക പറിക്കാൻ കയറിയതാണെന്ന് പറഞ്ഞില്ല.. അങ്ങിനെയുള്ള അവനോട് എനിക്ക് പ്രേമം തോന്നിയതിൽ തെറ്റുണ്ടോ.. പക്ഷെ , ഞാൻ അവനോട് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു.. കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ അവനോട് എന്റെ പ്രേമം തുറന്ന് പറഞ്ഞത്.. അവൻ പൊട്ടിച്ചിരിച്ചു.. “അയ്യേ ഇച്ചേച്ചി എന്താ പറയണേ.. ഞാൻ ഇച്ചേച്ചിയുടെ അനിയനല്ലേ.. “ എനിക്ക് സങ്കടം വന്നു.. എന്നേക്കാളും ബോധം അവനുണ്ടല്ലോ എന്നോർത്ത്.. പക്ഷെ, എനിക്ക് അവനെ ഇഷ്ടായിരുന്നു.. .ഒരു 6 ക്ലാസ് വരെയെങ്കിലും.. പിന്നീട്.. അവൻ.. വേറെ ഒരു പെൺകുട്ടിയെ സ്നേഹിച്ചു... ഞാൻ തന്നെയാ അവളോട് അവനെ കുറിച്ച് പറഞ്ഞത്.. അതെന്റെ നിയോഗമാവാം..

അപ്പോളേ ഇന്നിത്രേം മതി.. എനിക്ക് ഉറങ്ങണം.. നാളെ ഡ്യൂട്ടി ഉണ്ട്.. രാവിലെ 10 നു തുടങ്ങുമെന്നാ പറഞ്ഞത്.. നാളെ 3 പേരാ വരുന്നത്.. ദൈവമേ..എനിക്ക് വയ്യ..

Saturday, April 3, 2010

എന്റെ കാമുകൻ

എന്റെ പ്രണയം ... അത് ഒരു സംഭവമായിരുന്നു.. ആദ്യത്തെ പ്രണയം എന്നേക്കാൾ വയസ്സിളവുള്ള ഒരു കുട്ടിയോടായിരുന്നു.. അന്ന് ഞാൻ 6ൽ പഠിക്കുന്നു.. എന്റെ കാമുകൻ(?) 5ലും. എന്തോ പ്രണയം എന്നാൽ എന്ത് എന്നൊന്നും അറിയില്ലായിരുന്നു.. ഒരിക്കൽ എന്നെ ഒരപകടത്തിൽ നിന്നും രക്ഷിച്ചതിവനാണ്.. അന്നു മുതൽ എനിക്ക് അവനോട് ഒരു തികഞ്ഞ പ്രണയം തുടങ്ങി. പക്ഷെ ഇന്ന് ഓർക്കുമ്പോൾ മനസ്സിലാവുന്നു. അത് പ്രണയമായിരുന്നില്ല.. മറിച്ച് ആരാധനമാത്രമായിരുന്നെന്ന്... ആരായിരുന്നു എനിക്കവൻ ? ഇന്ന് അവൻ ആരാണ്? ഒന്നുമാത്രമറിയാം.. എനിക്കുള്ളതിന്റെ എല്ലാത്തിന്റെയും പങ്ക് അവന് ഞാൻ നൽകിയിരുന്നു.. അയ്യോ, എനിക്ക് സങ്കടാം വരുന്നു.. പിന്നെ എഴുതാം..

Friday, April 2, 2010

പ്രണയം

എന്റെ ചേട്ടായിമാരെ ചേച്ചിമാരെ ബ്ലോഗ് തുടങ്ങുമ്പോൾ എന്ത് എഴുതണമെന്നൊന്നും ഒരു രൂപവുമുണ്ടായിരുന്നില്ല.. തുടങ്ങിയ നിലക്ക് എഴുതാതെയും വയ്യ... അതുകൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയത്തെ പറ്റിയെഴുതിയാലോ? പ്രണയം ഒരു അനുഭൂതി തന്നെയല്ലേ.. പ്രേമിക്കാത്തവർ ആരുമില്ലെന്നല്ലേ പറയാറു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വികാരം പ്രണയമാണ്.. പ്രണയിച്ച് പ്രണയിച്ച് ഇങ്ങിനെ യാത്രതുടരുക.. അയ്യോ, ഞാൻ എന്തൊക്കെയോ എഴുതി.. ഇതൊക്കെ തന്നെയാണോ ആവോ ബ്ലോഗെഴുത്ത്...

പ്രണയത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ.. എന്നിട്ട് ഞാൻ എന്റെ പ്രണയങ്ങളെ പറ്റി പറയാം..

നിങ്ങളൂടെ ക്ഷമ..

Thursday, April 1, 2010

ഞാനും ബ്ലോഗിങ്ങ് തുടങ്ങി.

ഞാൻ നിങ്ങളുടെ കൂട്ടുകാരി ക്ഷമ.. ഞാനും ബ്ലോഗിങ്ങ് തുടങ്ങി.. നിങ്ങൾ വരുമല്ലോ.. ഇവിടെയും..